ചോതി വിളക്കിൻ പ്രഭയിൽ നെയ്യാട്ടം ഇടവത്തിലെ ചോതി നാളിൽ കൊട്ടിയൂർ മണിത്തറയിലെ സ്വയംഭൂവിൽ വൈശാഖ ഉത്സവകാലത്തിന് തുടക്കം കുറിച്ച് ചോദി വിളക്ക് തെളിഞ്ഞു. രാത്രിയിൽ കൊട്ടിയൂർ പെരുമാൾക്ക് നെയ്യാട്ടം നടന്നു. മണത്തണ കരിമ്പന ഗോപുരത്തിൽ നിന്നുള്ള തിരുവാഭരണ ഭണ്ഡാരം എഴുന്നള്ളത്ത് കൊട്ടിയൂരിൽ എത്തിച്ചേരുന്നതോടെ ഭക്തർക്ക് ദർശനകാലം തുടങ്ങിക്കഴിഞ്ഞു. പ്രാട്ടര പ്രദേശത്തെ വിവിധ മoങ്ങളിൽ നിന്ന് നെയ്യ് ക്കാർ കൊട്ടിയൂരിൽ എത്തിച്ചേർന്നതോടെ നെയ്യാട്ടത്തിന് തുടക്കമായി. വിവിധ മoങ്ങളിൽ നിന്നുള്ള വ്രതക്കാർ മണത്തണയിലെ സപ്ത മാതൃപുരം എന്നറിയപ്പെടുന്ന ചപ്പാരം ഭഗവതി ക്ഷേത്രത്തിൽ എത്തിച്ചേർന്നു അവിടെ ക്ഷേത്ര ചുവരുകളിൽ വിവിധ സ്ഥാനങ്ങളിൽ നെയ്യ് കിണ്ടികൾ തൂക്കിയിടും.പിറ്റേന്നാൾ നടുക്കുനിയിൽ ആൽത്തറയിൽ നെയ്യ് ക്കിണ്ടികൾ സൂക്ഷിച്ച് സന്ധ്യക്ക് മുതിരേലിക്കാവിൽ നിന്നുള്ള വാൾ എഴുന്നള്ളത്ത് ഇക്കരെക്ഷേത്രത്തിന്റെ ശ്രീവിലിൽൽ പ്രവേശിച്ചു കഴിഞ്ഞ് അടിയന്തിര യോഗക്കാർ അക്കരെ ക്ഷേത്രത്തിൽ പ്രവേശിച്ച് ചോതിവിളക്ക് തെളിക്കും. ബ്രാഹ്മണർ ചേർന്ന് മണിത്തറയിലെ സ്വയംഭൂസ്ഥാനത്തെ അഷ്ടബന്ധം മാറ്റി നാളം തുറക്കും. പാത്തിവെച്ച് രാശി വിളിച്ച് കഴിഞ്ഞ് നെയ്യാട്ടം ആരംഭിക്കും. വില്ലിപ്പാലൻ കുറുപ്പിന്റെയും തമ്മേങ്ങാടൻ നമ്പ്യാരുടെ നേതൃത്വത്തിൽ സമർപ്പിക്കുന്ന നെയ്യ് ആദ്യം സ്വയംഭൂവിഗ്രഹത്തിൽ അഭിഷേകം ചെയ്യും. എല്ലാ മ മഠക്കാരും സമർപ്പിച്ച നെയ്യ് പൂർണ്ണമായി അഭിഷേകം ചെയ്ത് നെയ്യാട്ടം അവസാനിക്കും.
Knitting in the light of the lamp